അതിഥി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ വിപിൻ (40) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയിയെ പണം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യത്തിൽ പ്രതി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ചാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊടുങ്ങല്ലൂർ എസ്ഐ സാലിം, പ്രൊബേഷൻ എസ്ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, സിപിഒ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ