Pudukad News
Pudukad News

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് നിരക്ക് പരിഷ്കരിച്ചു


തൃശൂർ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്കരിച്ചു.പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ ഈമാസം ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിംഗ് നിരക്കുകള്‍ ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നു റെയില്‍വേ അറിയിച്ചു. ജിഎസ്ടി അടക്കമാണ് ഈ നിരക്കുകള്‍.

സൈക്കിള്‍, ഇരുചക്രവാഹനം, മുച്ചക്ര-നാലുചക്ര വാഹനം, മിനി ബസ്/ബസ് എന്ന ക്രമത്തില്‍, വിവിധ സമയങ്ങളിലേക്കുള്ള പുതിയ പാർക്കിംഗ് നിരക്കുകള്‍:

രണ്ടുമണിക്കൂർ വരെ - 5, 10, 30, 130 രൂപ.
രണ്ടുമുതല്‍ എട്ടുമണിക്കൂർവരെ - 10, 20, 50, 270.
എട്ടുമുതല്‍ 24 മണിക്കൂർവരെ - 10, 30, 80, 380.
24 മുതല്‍ 48 മണിക്കൂർവരെ - 20, 60, 180, 840.
48 മുതല്‍ 72 മണിക്കൂർവരെ - 40, 110, 300, 1260.
72 മുതല്‍ 96 മണിക്കൂർവരെ - 65, 170, 600, 2100.
96 മണിക്കൂറില്‍ കൂടുതല്‍വരുന്ന ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും - 20, 70, 200, 840 രൂപ വീതം.

ഹെല്‍മറ്റിന് ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപവീതം.
പ്രതിമാസ പാർക്കിംഗ് നിരക്ക് സൈക്കിളിന് 200 രൂപയും ഇരുചക്രവാഹനത്തിന് 600 രൂപയും ആയിരിക്കും. പ്രതിമാസ പാർക്കിംഗ് പാസുള്ളവർ തുടർച്ചയായി 72 മണിക്കൂറില്‍ കൂടുതല്‍ സമയം വാഹനം പാർക്ക് ചെയ്താല്‍ സാധാരണ പാർക്കിംഗ് നിരക്ക് നല്‍കണം.

പ്രീമിയം പാർക്കിംഗ് നിരക്ക് രണ്ടുമണിക്കൂർവരെ ഇരുചക്രവാഹനത്തിന് 15 രൂപയും നാലുചക്ര വാഹനത്തിനു 40 രൂപയുമാണ്. തുടർന്നുവരുന്ന ഓരോ മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും യഥാക്രമം 15, 30 രൂപവീതം നല്‍കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price