ചെങ്ങാലൂർ ഹെൽത്ത് സെൻ്ററിൽ ഡോക്ടറുടെയും ഫാർമസിസ്റ്റിൻ്റെയും സേവനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഹെൽത്ത് സെൻ്ററിലേക്ക് മാർച്ച് നടത്തി.ബിജെപി പുതുക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. നിശാന്ത് അയ്യഞ്ചിറ അധ്യക്ഷത വഹിച്ചു.ജിബിൻ പുതുപ്പുള്ളി,പ്രകാശ് കിളിയാറ, ഡേവീസ് ചിറയത്ത്, വിജു തച്ചംകുളം, വി.ആർ.അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾ ഉൾപ്പടെ നൂറോളം പേർ എത്തുന്ന ഹെൽത്ത് സെൻ്ററിൽ സ്ഥിരമായി ഡോക്ടർ ഇല്ലാത്തതുമൂലം രോഗികൾ വലയുന്നത് പതിവായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഹെൽത്ത് സെൻ്ററിലെ പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ