കെട്ടിട നിർമ്മാണ സ്ഥാപനത്തിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജൻ്റ് അറസ്റ്റിൽ. വലപ്പാട് ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ പഴുവിൽ കുറുമ്പിലാവ് സ്വദേശി കല്ലാട്ട് വീട്ടിൽ 34 വയസ്സുള്ള കിരൺ ആണ് അറസ്റ്റിലായത്. സ്ഥാപനത്തിൽ കെട്ടിട സാമഗ്രികൾ വിറ്റ വകയിലുള്ള തുകയായ 7 ലക്ഷം രൂപ തിരികെ നൽകാതെ ജോലിക്കായി നൽകിയ ബൈക്കും ഫോണുമായി ഇയാൾ മുങ്ങുകയായിരുന്നു. വലപ്പാട് എസ്എച്ച്ഒ രമേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ