Pudukad News
Pudukad News

പോക്സോ കേസ്;ഓട്ടോ ഡ്രൈവർക്ക് 33 വർഷം കഠിനതടവ്


പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 33 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴ അടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.
പോർക്കുളം ആദൂർ വളപ്പില്‍ വീട്ടില്‍ ഷാഫി (47) യെയാണ് പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.പിഴയില്‍ ഒരു ലക്ഷം അതിജീവിതക്ക് നല്‍കാനും വിധിച്ചിട്ടുണ്ട്. 2019 മുതല്‍ 2024 കാലഘട്ടത്തില്‍ പല തവണ ലൈംഗിക അതിക്രമം നടത്തുകയും അതിജീവിതയെ കത്തികൊണ്ട് മുറിപ്പെടുത്തുകയും ഇവർക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെ തുടർന്ന് അതിജീവിത ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയതാണ് കേസിനാസ്പദമായ സംഭവത്തിന് കാരണമായത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ എം. ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. കെ.എൻ. അശ്വതി, അഡ്വ. ചിത്ര എന്നിവരും ഗ്രേഡ് എ.എസ്.ഐ എം. ഗീത എന്നിവരും പ്രവർത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price