2000 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രവചനങ്ങള്‍.കഴിഞ്ഞാഴ്ച വലിയ ആശ്വാസമാണ് ലഭിച്ചിരുന്നത്. സ്വര്‍ണവില കുറയുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ ഇന്നലെ 160 രൂപ വര്‍ധിച്ച പിന്നാലെയാണ് ഇന്ന് 2000 രൂപ കൂടിയിരിക്കുന്നത്. അതായത്, രണ്ട് ദിവസത്തിനിടെ 2160 രൂപ കൂടി.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72200 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9025 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7410 രൂപയായി കൂടി. വെള്ളിയുടെ വില ഗ്രാമിന് 108 രൂപയായി വര്‍ധിച്ചു.