Pudukad News
Pudukad News

16 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 39 വർഷം കഠിനതടവ്


16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികപീഡനം നടത്തിയ കേസില്‍ 24 വയസുകാരന് 39 വർഷം കഠിനതടവും 2.40 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചു.പിഴ അടക്കാത്ത പക്ഷം 21 മാസംകൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതിവിധിച്ചു. മതിലകം മാങ്ങാലിപറമ്പിൽ റിൻഷാദിനെയാണ് ചാവക്കാട് അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി അൻയാസ് തയ്യില്‍ ശിക്ഷിച്ചത്. 2022 ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം.ഇൻസ്റ്റഗ്രാമിലേക്ക് മെസേജുകള്‍ അയച്ചും നിരന്തരം നിർബന്ധിച്ചുമാണ് അതിജീവിതയെ അർധരാത്രി താമസസ്ഥലത്തുനിന്നും പുറത്തേക്കുവരുത്തി പീഡിപ്പിച്ചത്. ചാവക്കാട് പോലീസ്സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടർന്ന് എസ്‌ഐ പി.എസ്. അനില്‍കുമാർ, എസ്‌ഐ സെസില്‍ ക്രിസ്റ്റ്യൻരാജ്, സിപിഒ പ്രസീത ആദ്യാന്വേഷണം നടത്തി.എസ്‌എച്ച്‌ഒ വിപിൻ കെ. വേണുഗോപാല്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price