Pudukad News
Pudukad News

ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 122 വീടുകൾക്ക് നാശനഷ്ടം


ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 122 വീടുകൾക്ക് നാശനഷ്ടം. രണ്ട് വീടുകൾ പൂർണമായും തകർന്നു.
കൊടുങ്ങല്ലൂർ താലൂക്കില്‍ രണ്ടു വീട് പൂർണമായും തകർന്നു. ആളപായമില്ല. തൃശൂർ താലൂക്കില്‍ ഊരകം വില്ലേജില്‍ എഎല്‍പിഎസ് സ്കൂളില്‍ ഒരു ക്യാമ്പും (ആറുപേർ) ചാവക്കാട് താലൂക്കില്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ഒരു ക്യാന്പും തുറന്നിട്ടുണ്ട് (10 പേർ).തൃശൂരില്‍ ആറ്റുപുറംമുതല്‍ മറുവക്കാടുവരെ ഉയർന്ന തിരമാലമുന്നറിയിപ്പും പുറത്തുവിട്ടു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കരുത്. കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കാൻ നടപടിയെടുക്കുമെന്നും ചാലക്കുടിപ്പുഴയിലേക്കു വെള്ളമൊഴുക്കുമെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price