കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂള്‍ പരിസരത്ത് സുഹൃത്തിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
തൊട്ടാപ്പ് പുതുവീട്ടില്‍ അജ്മലിനെയാണ് (28) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാങ്ങാട് തൊട്ടാപ്പ് കേന്ദ്രീകരിച്ച് വളർന്ന ലഹരിസംഘത്തിലെ അംഗങ്ങളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ലഹരി ഉപയോഗിച്ച് കൊണ്ടിരിക്കെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അജ്മല്‍ തന്റെ സുഹൃത്തായ വെങ്കിടങ്ങ് മതിലകത്ത് നിസാമുദ്ദീനെ (24) തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിസാമുദ്ദീനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അജ്മലിനെ ഭയന്ന് ആശുപത്രിയില്‍നിന്നും ഇറങ്ങിപ്പോയി.കൊലപാതകം, കവർച്ച, മോഷണം, കഞ്ചാവ് ഒളിപ്പിച്ചുവെക്കല്‍ തുടങ്ങി പതിനഞ്ചോളം കേസില്‍ പ്രതിയാണ് അറസ്റ്റിലായ അജ്മല്‍. ഗുരുവായൂർ എ.സി.പി സനോജിന്റെ നിർദേശത്തെ തുടർന്ന് ലഹരിവിരുദ്ധ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി ചാവക്കാട് പൊലീസിന്റെ പിടിയിലായത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ