യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൻചിറക്കാരൻ ജ്യോതിഷിനെ കഴിഞ്ഞദിവസം രാത്രി 8.30ഓടെ കക്കാട്ട് അമ്പലത്തിനടുത്തുള്ള വീട്ടുമുറ്റത്തുവച്ച് വധിക്കാൻ ശ്രമിച്ച കേസില്‍ എടക്കുളം തറയില്‍ മിഥുൻ(28), കണ്ഠ്വേശ്വരം സ്വദേശി ഗുരുവിലാസം വിഷ്ണു(27) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തത്.മർദനം തടയാനെത്തിയ ജ്യോതിഷിന്‍റെ അമ്മ സുജാതയ്ക്കും തലയിലും ചുമലിലും പരിക്കേറ്റിരുന്നു. മിഥുനുമൊത്ത് ആരംഭിക്കാനിരുന്ന പെയിന്‍റ് ഷോപ്പ് ബിസിനസില്‍നിന്ന് ജ്യോതിഷ് പിന്മാറിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. ജ്യോതിഷിന്‍റെ തലയുടെ ഇടതുവശത്തും ഇടതുകണ്‍പുരികത്തിലും ഇടതുകണ്ണിന്‍റെ ഇടതുവശത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ജ്യോതിഷ് ഇരിങ്ങാലക്കുട ഗവ: ആശുപത്രിയില്‍ ചികിത്സയിലാണ്.ജ്യോതിഷിന്‍റെ പരാതിയില്‍ മിഥുനെ ഇരിങ്ങാലക്കുട ഗവ. ആശുപത്രി പരിസരത്തുനിന്നും വിഷ്ണുവിനെ കണ്ഠേശ്വരത്തുനിന്നുമാണ് അറസ്റ്റുചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ