സ്കൂട്ടറും കാറും തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ
ഹെൽമറ്റ് കൊണ്ടടിച്ച്
പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.
13ന് രാത്രി പൂച്ചിന്നിപ്പാടത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചാഴൂർ വളപ്പറമ്പിൽ വീട്ടില്‍ മുബാറക് അലിയുടെ കാർ വല്ലച്ചിറ വലിയവീട്ടില്‍ ബാബുട്ടൻ എന്ന ബാബു (36), വല്ലച്ചിറ കല്ലട വീട്ടില്‍ മിഥുൻ (30) എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ തട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം.മിഥുനും ബാബുവും ചേർന്ന് മുബാറക് അലിയെ ആക്രമിക്കുകയായിരുന്നു. ബാബുവിന് ചേർപ്പ്, മണ്ണുത്തി, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമകേസും അടിപിടി കേസുകളിലുമായി 22ഓളം കേസുകളുണ്ട്.