Pudukad News
Pudukad News

ഒരേക്കറോളം സ്ഥലത്തെ പച്ചക്കറി കൃഷി വിളവെടുത്തു


വിഷു വിപണി ലക്ഷ്യമാക്കി അളഗപ്പനഗർ പഞ്ചായത്തിലെ കർഷകരായ സൗമ്യ ബിജു, വർഗീസ് മാണിയാക്കു എന്നിവർ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ  പച്ചക്കറി കൃഷി വികസനം പദ്ധതിയുടെ ഭാഗമായി 80 സെൻ്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്  കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വി.കെ. വിനീഷ് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ എൻ.ഐ. റോഷ്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പ്രിൻസി ഡേവീസ്, കുടുംബശ്രീ ചെയർ പേഴ്സൺ ഗിരിജ പ്രേംകുമാർ, തൊഴിലുറപ്പ് തൊഴിലാളി മേറ്റ് രോഷ്ണി ജോസ്, സൗമ്യ ബിജു എന്നിവർ സംസാരിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price