പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കണം; സിപിഐ


യാത്രക്കാർക്ക് ദുരിതവും ഗതാഗതക്കുരുക്കും രൂക്ഷമായ സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
മണ്ണുത്തി - അങ്കമാലി റോഡില്‍ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ബദല്‍യാത്രാസൗകര്യമൊരുക്കാതെ അടിപ്പാതകള്‍ നിർമിക്കുന്നതിന്‍റെ പേരില്‍ ദേശീയപാത അടച്ചുകെട്ടി. സർവീസ് റോഡുകള്‍ തകർന്നനിലയിലാണ്.
മണിക്കൂറുകളോളമാണു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്. ഈ സാഹചര്യത്തില്‍ പാലിയേക്കരയിലെ ടോള്‍പിരിവ് നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം കഴിഞ്ഞ 16നു പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, മന്ത്രി കെ. രാജൻ, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ എംഎല്‍എ, അഡ്വ. ടി.ആർ. രമേഷ്കുമാർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price