Pudukad News
Pudukad News

പാലിലേക്കര ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം; ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു


പാലിലേക്കര ടോൾപ്ലാസയിൽ ലോറിയുടമകളുടെ പ്രതിഷേധം, ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാലിയേക്കരയിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ല ലോറി ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ദേശീയപാതയിൽ പ്രതിഷേധവുമായെത്തിയ ലോറിയുടമകൾ ടോൾബൂത്തുകളിൽ കയറി ബാരിക്കേഡുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 
വിഷു അവധിയെ തുടർന്ന് ടോൾപ്ലാസയിൽ വലിയ വാഹനത്തിരക്കുള്ള സമയമായിരുന്നു ഇത്. ടോൾപ്ലാസ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പുതുക്കാട് പോലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരെ ടോൾബൂത്തുകളിൽ നിന്ന് നീക്കുകയും രണ്ടുപേരെ കൊണ്ടുപോവുകയും ചെയ്തു. രണ്ടുപേർ ഓടിരക്ഷപ്പെട്ടു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price