കൊടകര ബ്ലോക്ക് പഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് കെ എം ചന്ദ്രൻ പ്രഖ്യാപനവും പുരസ്കാര വിതരണവും നടത്തി. വൈസ് പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തിലെ മികച്ച പഞ്ചായത്തായി നെന്മണിക്കര, കൊടകര പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റമാരായ ടി എസ് ബൈജു, അമ്പിളി സോമൻ, കെ രാജേശ്വരി, സുന്ദരി മോഹൻദാസ്, വൈസ് പ്രസിഡൻ്റ്മാരായ ടി ജി അശോകൻ, ഷൈനി ജോജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സദാശിവൻ എന്നിവർ സംസാരിച്ചു.
മികച്ച സർക്കാർ സ്ഥാപനം, സ്വകാര്യ സ്ഥാപനം, വ്യാപാര സ്ഥാപനം, റസിഡൻഷ്യൽ അസ്സോസ്സിയേഷൻ, വായനശാല, ഹരിത ടൗൺ, പൊതു ഇടം, സി ഡി എസ്,ഹരിത കർമസേന എന്നിവക്കും പുരസ്കാര വിതരണം നടത്തി.