Pudukad News
Pudukad News

യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍


യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അന്തിക്കാട് തണ്ടിയേക്കല്‍വീട്ടില്‍ നവീൻ(39)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം അന്തിക്കാട് സ്വദേശിയായ പുളിക്കല്‍വീട്ടില്‍ സിബിൻ(28)നെ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.സിബിന്‍റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യംചെയ്തതിലുള്ള വിരോധത്തില്‍ അന്തിക്കാടുവച്ച്‌ നവീൻ മഴു ഉപയോഗിച്ച്‌ സിബിന്‍റെ തലയില്‍വെട്ടി ഗുരുതരപരിക്കേല്‍പ്പിക്കുകയും സഹോദരൻ വിബിനെ അടിച്ചുപരിക്കേല്‍പ്പിക്കുകയുംചെയ്തത സംഭവത്തിലാണ് അറസ്റ്റ്. നവീനെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ അഞ്ച് ക്രിമിനല്‍കേസുകളുണ്ട്.അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവില്‍ പോലീസ് ഓഫീസർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price