Pudukad News
Pudukad News

തൃക്കൂര്‍ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം


തൃക്കൂരിനെ മാലിന്യമുക്ത പഞ്ചായത്താക്കിയുള്ള പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ജനപ്രതിനിധികളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, മേരിക്കുട്ടി വര്‍ഗീസ്, ജിഷ ഡേവിസ്, വി.വി. പ്രതീഷ്, ഹനിതാ ഷാജു, ഷീബ നികേഷ്, മായ ചന്ദ്രന്‍, കപില്‍ രാജ്, മോഹനന്‍ തൊഴുക്കാട്ട്, ഗിഫ്റ്റി ഡെയ്സണ്‍, കെ.കെ. സലീഷ്, ലിന്റോ തോമസ്, മേഴ്സി സ്‌കറിയ, സൈമണ്‍ നമ്പാടന്‍, അജീഷ് മുരിയാടന്‍, അനു പനങ്കൂടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാവിന്‍ചുവട് മുതല്‍ പാലയ്ക്കപറമ്പ് വരെ വിളംബരജാഥ നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price