ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎൻടിയുസി പുതുക്കാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂർ വില്ലേജ് ഓഫീസിന് മുൻപിൽ പ്രാർത്ഥനാ സമരം നടത്തി. പിണറായി വിജയന് സൽബുദ്ധി തോന്നുന്നതിന് വേണ്ടി ആശാവർക്കർമാരും തൊഴിലാളികളും മെഴുകുതിരി കത്തിച്ചാണ് പ്രാർത്ഥന സമരം നടത്തിയത്.
യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ എം.പി. വിൻസന്റ് ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി റീജണൽ പ്രസിഡന്റ് കല്ലൂർ ബാബു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സമിതി അംഗം ആന്റണി കുറ്റൂക്കാരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അലക്സ് ചുക്കിരി,
യുഡിഎഫ് ബ്ലോക്ക് ചെയർമാൻ കെ.എൽ. ജോസ്, ജിമ്മി മഞ്ഞളി, പ്രിൻസൺ തയ്യാലിക്കൽ തുടങ്ങിയവർ സംസാരിച്ചു
0 അഭിപ്രായങ്ങള്‍