ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ് കൊടകര സ്വദേശി മരിച്ചു.കൊടകര കാരൂർ കുന്നപ്പിള്ളിപറമ്പിൽ ബാലകൃഷ്ണ പിള്ള (66) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെ ഇരിഞ്ഞാലക്കുടക്കും നെല്ലായിക്കും ഇടയിൽവെച്ചാണ് കുഴഞ്ഞുവീണത്.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.