പാലിയേക്കര ടോൾ കമ്പനിയുടെ കൊള്ളലാഭം പുറത്തുകൊണ്ടുവരണം ;കോൺഗ്രസ്


ദേശീയപാത നിർമാണ കമ്പനിക്കെതിരെ ഇ.ഡി. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കൺസഷർ കമ്പനി ഇതുവരെയുണ്ടാക്കിയ കൊള്ളലാഭത്തിൻ്റെ വിവരങ്ങൾ കൂടി പുറത്തു കൊണ്ടുവരണമെന്ന് ഡി.സി.സി. പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പറഞ്ഞു.

ഇക്കാലങ്ങളിൽ കമ്പനിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇ.ഡി.യുടെ നടപടിയെന്നും ടാജറ്റ് ചൂണ്ടിക്കാട്ടി. ഇപ്പോൾ പുറത്ത് വന്നത് ചുരുങ്ങിയ കാലത്തെ കണക്കുകളാണ് തുടർന്നുള്ള കണക്കുകൾ കൂടി പരിശോധിച്ചാൽ  വലിയ അഴിമതി കഥകളും കരാർ ലംഘനങ്ങളും കമ്പനിയുടെ കൊള്ളലാഭവും തെളിയും.  ദേശീയപാതയും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കാതെയാണ് കമ്പനി കോടികൾ പിരിച്ചെടുത്തത്. 
ടോൾപിരിവ് കാലാവധി കഴിയാറായിട്ടും നിരവധി കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ട്. ഇപ്പോൾ 1535 കോടി രൂപയോളം കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു. കരാർ ലംഘനത്തിന് കമ്പനിക്ക് 2245 കോടി രൂപ ദേശീയപാത അതോറിറ്റി പിഴ ചുമത്തിയിട്ടുമുണ്ട്.
വിവരാവകാശ രേഖകൾ വഴി കോൺഗ്രസ് കരാർ ലംഘനങ്ങൾ  പുറത്തുകൊണ്ടുവന്നിട്ടും  സംസ്ഥാന സർക്കാർ നിഷ്ക്രിയമായിരുന്നതിൻ്റെ കാരണം ജനങ്ങളോട് തുറന്ന് പറയണമെന്നും ടാജറ്റ് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍