ചാലക്കുടി വിജയരാജപുരത്ത് കഞ്ചാവ് വിൽപ്പനക്കാരനെ പോലീസ് പിടികൂടി. ഉറുമ്പൻക്കുന്ന് സ്വദേശി ചാലച്ചൻ വീട്ടിൽ വിനുബാബുവിനെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി പോലീസ് സബ് ഇൻസ്പെക്ടർ ഋഷി പ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അജിൻ .കെ .എ , സനോജ് . കെ . എം , പ്രദീപ്. എൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
എറണാകുളത്തെ വെൽഡിംഗ് ജോലിസ്ഥലത്തു നിന്നുമാണ് കഞ്ചാവ് ലഭിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഇതിനെ കുറിച്ചും പോലീസ് അന്യേഷണം നടത്തുന്നുണ്ട്.