റോഡരികില്‍ പാർക്ക്ചെയ്ത കാറിന്‍റെ ഗ്ലാസ് തകർത്തു എട്ടുലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ പിടികൂടി.കർണാടക സ്വദേശി 30 വയസുള്ള ഈശ്വറിനെയാണ് പേരാമംഗലം പോലീസും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘവുംചേർന്ന് അറസ്റ്റ് ചെയ്തത്. റോഡരികില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ലുതകർത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.പേരാമംഗലം സിഐ കെ.സി. രതീഷ്, എസ്‌ഐമാരായ ബാബുരാജൻ, റെമിൻ, സ്ക്വാഡ് അംഗങ്ങളായ എസ്‌ഐ റാഫി, പഴനിസ്വാമി, പോലീസുകാരായ സജി ചന്ദ്രൻ, ശ്രീജിത്ത്, സുനീബ്, സിംസണ്‍, അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
0 അഭിപ്രായങ്ങള്‍