സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്.ഇന്ന് സ്വര്‍ണ വിലയില്‍ പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 66160 രൂപയായിരുന്ന പവന്‍ വില ഇന്ന് 65840 ആയി താഴ്ന്നു. മാര്‍ച്ച് 17 ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 66000 ത്തില്‍ നിന്ന് താഴ്ന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8270 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 8230 രൂപയായി കുറഞ്ഞു. രണ്ട് ദിവസം കൊണ്ട് പവന്‍ വിലയില്‍ 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്.