ചരിത്രത്തില്‍ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു


വില കുറയുമെന്ന പ്രതീക്ഷകള്‍ തകിടംമറിച്ച്‌ കേരളത്തില്‍ ഇന്നു സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം.സംസ്ഥാനത്ത് ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയാണ് ഇന്ന് വർധിച്ചത്.രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച്‌ സംസ്ഥാനത്തും ഇന്നു വില മുന്നേറുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും.മാർച്ച്‌ 1,2,3 തീയതികളില്‍ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.വരും ദിവസങ്ങളില്‍ സ്വര്‍ണവില എന്താകുമെന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി സ്വര്‍ണവില കൂടുന്നതായിരുന്നു ട്രെന്‍ഡ്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഒറ്റയടിക്ക് 45 രൂപ കുതിച്ച്‌ എക്കാലത്തെയും ഉയരമായ 6,695 രൂപയിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍