സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 4 ദിവസത്തിനുള്ളിൽ 1200 ഓളം രൂപ കുറഞ്ഞു


തുടർച്ചയായ നാലാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 63,520 രൂപയായി.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.ഇതോടെ തുടർച്ചയായ ഇടിവില്‍ ഇതുവരെ 1,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍