വാണിയമ്പാറ ആറുവരിപാതയ്ക്ക് സമീപം വച്ച് വില്‌പനയ്ക്കായി സൂക്ഷിച്ചിരുന്ന 11.620 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ എസ്.കെ. സൂഫൽ (33), നാദിയ ജില്ലയിലെ ഭട്ടുപുര സ്വദേശിയായ സുർജിത്ത് ദാസ് (36) എന്നിവരെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്.
വാണിയമ്പാറ പ്രദേശങ്ങളിൽ പ്രട്രോളിങ്ങ് നടത്തുന്നതിനിടയിൽ മുല്ലക്കര മാരിയമ്മൻ കോവിലിനു സമീപത്തുള്ള ആറുവരിപാതയ്ക്കടുത്ത ഫുട്‌പാത്തിൽ - നിന്നിരുന്ന രണ്ടുപേർ പോലീസ് വാഹനം കണ്ട് പെട്ടന്ന് ഓടിരക്ഷപെടാൻ ശ്രമിക്കുന്നതുകണ്ട് അവരെ തടഞ്ഞുനിറുത്തി കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇൻസ്‌പെക്ടർ എം കെ ഷമീർ, സബ് ഇൻസ്‌പെക്ടർ വില്ലി മോൻ, സിവിൽ പോലീസ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
0 അഭിപ്രായങ്ങള്‍