Pudukad News
Pudukad News

ദാറുത്തഖ് വാ ഇസ്‌ലാമിക് അക്കാദമിയുടെ സിൽവർ ജൂബിലി പ്രഖ്യാപനം തിങ്കളാഴ്ച


പുലിക്കണ്ണി ദാറുത്തഖ് വാ ഇസ്‌ലാമിക് അക്കാദമിയുടെ സിൽവർ ജൂബിലി പ്രഖ്യാപനം തിങ്കളാഴ്ച നടക്കും.  വൈകീട്ട് ഏഴിന് പ്രഖ്യാപന സമ്മേളം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ദാറുത്തഖ്‌വാ  വൈസ് പ്രസിഡൻ്റ് അരിപ്പുറം ഹുസൈൻ അധ്യക്ഷത വഹിക്കും. 

ജ്ഞാന വൈവിധ്യങ്ങളുടെ കാൽ നൂറ്റാണ്ട് എന്ന സന്ദേശവുമായി നടത്തുന്ന  സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണുള്ളത്.

ഇഫ്താർ സംഗമം, പൂർവ അധ്യാപക- വിദ്യാർഥി സംഗമം, ടീനേജ് ഗൈഡൻസ്, യുവജനസംഗമം, വനിതാ സമ്മേളനം, പാരൻ്റ്സ് മീറ്റിംഗ്, ജില്ലാ തല മഹല്ല് സംഗമം, കുഞ്ഞുമക്കൾ സ്നേഹ സംഗമം, മജ്ലിസുന്നൂർ വാർഷികം, പ്രചാരണ സമ്മേളനങ്ങൾ,  സുവനീർ പ്രകാശനം, ഹെറിറ്റേജ് ഹബ് സമർപ്പണം, തസ്വവ്വുഫ് കോൺഫ്രൻസ്, തസ്കിയത് ജൽസ, മത പ്രഭാഷണങ്ങൾ, ഖത്മ് - മൗലിദ് -ദുആ സദസ് തുടങ്ങിയ പരിപാടികൾ ഉണ്ടാകും. മർഹൂം ശൈഖുനാ ചെറുവാളൂർ ഉസ്താദിൻ്റെ ആറാമത് ആണ്ടുനേർച്ചയും മജ്ലിസുന്നൂറിൻ്റെ ആറാം വാർഷികവും സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price