ആദിവാസി ഭൂസമര നേതാവ് എം.എൻ.പുഷ്പൻ അന്തരിച്ചു


ആദിവാസി ഭൂസമര നേതാവ് എം.എൻ.പുഷ്പൻ (58) അന്തരിച്ചു. വരന്തരപ്പിള്ളി കള്ളിച്ചിത്ര നഗർ സ്വദേശിയാണ്.മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്.സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.ആദിവാസി മേഖലയിൽ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം നല്കുകയും, അതുവഴി നിരവധി ആദിവാസി കുടുംബങ്ങൾക്ക് കൃഷിഭൂമി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘകാലം പട്ടികവർഗസഹകരണ സംഘം പ്രസിഡൻ്റായിരുന്നു.മുൻപ് സിപിഐ-എംഎൽ നേതൃത്വ നിരയിലുണ്ടായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: ആതിര, അക്ഷയ്ദാസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍