പുതുക്കാട് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പാളത്തിനും ട്രെയിനിനും ഇടയിൽ കുടുങ്ങി യുവതിക്ക് പരിക്കേറ്റു. പാലിയേക്കര അരണാട്ടുകരക്കാരൻ വീട്ടിൽ ഷിബുവിൻ്റെ മകൾ റോഷ്നി (26) ആണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ റോഷ്നിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ബാഗ്ലൂരുവിലേക്ക് പോയ ഐലൻ്റ് എക്സ്പ്രസിൽ നിന്ന് സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് അപകടം.
0 അഭിപ്രായങ്ങള്‍