കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാംപ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു


കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ക്യാംപ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ചെറൂർ റോഡിലെ എനാർക്ക് ഗാർഡൻസില്‍ തിങ്കളാഴ്ച രാവിലെയാണ്  പ്രവർത്തനം ആരംഭിച്ചത്.ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, ലൂർദ് മാതാ പള്ളി വികാരി ഡേവിസ് പുലിക്കോട്ടില്‍,തൃശ്ശൂർ ചെട്ടിയങ്ങാടി ജുമാമസ്ജിദ് ഇമാം ഇബ്രാഹിം ഫലാഹി, രാമവർമ്മപുരം പള്ളി ഫാദർ അജിത് തച്ചോത്, എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും ജനങ്ങളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍