പുത്തൂർ അമ്പലക്കാട് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകർത്ത് പണം മോഷ്ടിച്ച കേസിലെ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊടുങ്ങല്ലൂർ എസ്‌എൻ പുരം സ്വദേശി ശ്രീജിത്ത് (29) ആണ് അറസ്റ്റിലായത്. 19നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. പുത്തൂരില്‍ ആനപ്പാപ്പാനായി ജോലി നോക്കിക്കൊണ്ടിരിക്കെ അവിടെനിന്നും പ്രതി കോക്കാത്ത് അമ്പലക്കാട് ക്ഷേത്രത്തില്‍ രാത്രിയില്‍ മോഷണം നടത്തുകയായിരുന്നു.മോഷണത്തിനുശേഷം ജോലിനിർത്തി പ്രതി മുങ്ങുകയായിരുന്നു.
0 അഭിപ്രായങ്ങള്‍