പ്രവാസി സിന്‍റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ തട്ടിപ്പ്;വനിത മാനേജിംഗ് ഡയറക്ടർ പിടിയില്‍


പ്രവാസി സിന്‍റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ ആൻഡ് മണി ട്രാൻസ്ഫർ തട്ടിപ്പ് കേസില്‍ വനിത മാനേജിംഗ് ഡയറക്ടർ പിടിയില്‍.പുത്തൻപീടിക വാളമുക്ക് കുറുവത്ത് വീട്ടില്‍ ബേബി(65)യെയാണ് ചാവക്കാട് സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പുത്തൻപീടികയിലുള്ള വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്വർണം നിക്ഷേപിച്ച്‌ വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.പ്രവാസി സിന്‍റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ ആൻഡ് മണി ട്രാൻസ്ഫർ ചാവക്കാട് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറാണ് ബേബി. ഇവരും ഡയറക്ടർ ബോർഡ് അംഗങ്ങളായ മറ്റു പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പാണെന്ന് മനസിലായതോടെ ജീവനക്കാരടക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്‌ഐ ടി.എസ്.അനുരാജ്, സിപിഒമാരായ റോബിൻ സണ്‍ദാസ്, ബല്‍ക്കീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price