Pudukad News
Pudukad News

മൂന്നാറിൽ ബൈക്ക് യാത്രക്കാരായ അമ്മക്കും മകനും നേരെ കാട്ടാന ആക്രമണം; വെണ്ടോർ സ്വദേശിയായ യുവതിക്ക് പരിക്ക്, മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


മൂന്നാർ വാഗവരയില്‍ ബൈക്ക് യാത്രക്കാർക്ക് നേരെ കാട്ടാന ആക്രമണം. ആമ്പല്ലൂർ വെണ്ടോർ സ്വദേശി വെളിയത്ത് വീട്ടിൽ 37 വയസുള്ള ഡില്‍ജിക്കാണ് പരിക്കേറ്റത്. മകൻ 19 വയസുള്ള ബിനിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പടയപ്പ എന്ന കാട്ടാനയാണ് ഇരുവരെയും ആക്രമിച്ചത്.വഴിയില്‍ ആനയെ കണ്ട ഇവർ ബൈക്ക് നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ റോഡിൽ വീണ ഡില്‍ജയെ ആന എടുത്തെറിയുകയായിരുന്നു. ആക്രമണത്തില്‍ ഡില്‍ജയുടെ ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ട്.ഡില്‍ജ  തൃശ്ശൂർ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. മറയൂരിലെ സ്കൂളിലെ വാർഷികാഘോഷത്തിന് കുട്ടികൾക്ക് മേക്കപ്പ് ഇടുന്നതിനായി ഡിൽജ മകനോടൊപ്പം പോകുമ്പോഴാണ് കാട്ടാന ആക്രമണം. പരിക്കേറ്റ ഡിൽജയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് തൃശൂരിലേക്ക് മാറ്റിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price