നേരിയ ആശ്വാസവുമായി ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയായി. 200 രൂപ താഴ്ന്ന് പവൻ വില 64,400 രൂപയായിലെത്തി.ഇന്നലെയാണ് സ്വർണവില കേരളത്തിലെ എക്കാലത്തെയും ഉയരം തൊട്ടത്; ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയും.18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 6,620 രൂപയായിട്ടുണ്ട്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നു വിലയിടിഞ്ഞത്.
0 അഭിപ്രായങ്ങള്‍