Pudukad News
Pudukad News

സ്വർണവില സർവകാല റെക്കോർഡില്‍;പവന് 62,480 രൂപ


സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. പവന് 62,480 രൂപയാണ് പുതിയ വില. 840 രൂപയാണ് വർദ്ധിച്ചത്.ഒരു ഗ്രാം സ്വർണത്തിന് 105 രൂപ വർദ്ധിച്ച്‌ 7,810 രൂപയിലെത്തി. ചുരുങ്ങിയ ദിവസത്തിനിടെയാണ് വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കുന്നത്.ഫെബ്രുവരി ഒന്നിനും സ്വർണവില റെക്കോർഡില്‍ എത്തിയിരുന്നു. പവന് 61,960 ആയിരുന്നു വില. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ കുറവുണ്ടായി. 61,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത്. ഇതിനുപിന്നാലെയാണ് വീണ്ടും വില വർദ്ധിച്ചിരിക്കുന്നത്.സ്വർണത്തിന്റെ വില കേരളത്തിലടക്കം നിശ്ചയിക്കുന്നത് രാജ്യാന്തര വിപണിയിലെ വിലയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ നികുതി നിർദേശങ്ങള്‍ സ്വർണത്തിന് രാജ്യാന്തര വിപണിയില്‍ വില വർദ്ധിപ്പിക്കുന്നതിനിടയാക്കി. ഡോളർ-രൂപ വിനിമയത്തില്‍ രൂപ കൂടുതല്‍ ദുർബലമായതും സ്വർണവിലയെ സ്വാധീനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price