Pudukad News
Pudukad News

പോലീസിൻ്റെ സ്പെഷ്യൽ ഡ്രൈവ്; പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും


തൃശ്ശൂർ റൂറല്‍ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശാനുസരണം സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവ് പരിശോധനയില്‍ പിടിയിലായത് 17 പിടികിട്ടാപ്പുള്ളികളും 113 വാറണ്ട് പ്രതികളും.4 മണിക്കൂർ സമയം നടന്ന പരിശോധനക്കൊടുവിലാണ് ഇവർ പിടിയിലായത്. 8 ഗുണ്ടകളെ കരുതല്‍ തടങ്കലില്‍ എടുത്തു. തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെ സാമൂഹ്യ വിരുദ്ധരുടേയും ഗുണ്ടകളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും പിടികിട്ടാപ്പുള്ളികളേയും വാറണ്ടു പ്രതികളേയും പിടികൂടുന്നതിനും ലഹരിവസ്തുക്കള്‍ കണ്ടുപിടിക്കുന്നതിനുമായിട്ടാണ് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിന് 5 കേസുകളും നിയമ വിരുദ്ധമായി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനും ഉപയോഗിച്ചതിനുമായി 7 കേസുകളും മദ്യപിച്ച്‌ വാഹനമോടിച്ചതിന് 1 കേസ്സും രജിസ്റ്റര്‍ ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price