പുറമ്പോക്കിൽ വീട് വെച്ച് താമസിക്കുന്നവർക്ക് പട്ടയം അനുവദിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി


പുറമ്പോക്കുകളിൽ വീട് വെച്ച് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളടക്കം എല്ലാവർക്കും പട്ടയം അനുവദിക്കണമെന്ന്  പട്ടികജാതി ക്ഷേമ സമിതി  കൊടകര ഏരിയ കൺവെൻഷൻ പ്രമേയം വഴി സർക്കാരിനോടാവശ്യപ്പെട്ടു. പുതുക്കാട് ഇഎംഎസ് സ്മാരക മന്ദിരത്തിൽ നടന്ന കൺവെൻഷൻ പികെഎസ് ജില്ല സെക്രട്ടറി കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.വി. മണി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണൻകുട്ടി പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗം ഇ.കെ. അനൂപ്,  പികെഎസ് ജില്ലാ കമ്മിറ്റി അംഗം അമ്പിളി സോമൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എസ്. സുബീഷ്, പി.സി. സുബ്രൻ, എ.ആർ. ബാബു, പി.കെ. രാജൻ, സിന്ധു പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. കൃഷ്ണൻകുട്ടി, പി.വി.മണി എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments