മദ്യം കയറ്റിവന്ന ലോറിയിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി


ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയില്‍ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.വാഹനത്തിൻ്റെ എഞ്ചിൻ്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകട കാരണം. പുക ഉയർന്ന ഉടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസല്‍ ടാങ്കിലേയ്ക്കുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചു. ഇതോടെ വൻ ദുരന്തത്തിലേക്ക് വഴിവെക്കേണ്ട അപകടം ഒഴിവായി.ഇരിങ്ങാലക്കുട ഫയർഫോഴ്സ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ കെ പി സജീവൻ്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഇവർ സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംസ്ഥാന പാതയില്‍ റോഡ് നിർമ്മാണം നടക്കുന്നതിനാല്‍ തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ഇത് വഴിയാണ് കടത്തി വിടുന്നത്. ഏറെ നേരം ഇത് വഴി ഗതാഗതം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price