കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ


മതിലകം പൊക്ലായിയില്‍ മദ്യം വാങ്ങാന്‍ വന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ കയ്പമംഗലം സ്വദേശികളായ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശി പുതിയവീട്ടില്‍ ഷാനവാസ് (38), വഴിയമ്പലം സ്വദേശി കുളങ്ങര വീട്ടില്‍ മിന്‍ഷാദ് (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വഞ്ചിപ്പുര സ്വദേശിയായ കണ്ണന്‍ എന്നയാളെയാണ് ഇവര്‍ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം ചെന്ത്രാപ്പിന്നിയിലുള്ള കണ്ണന്റെ സുഹൃത്തിന്റെ പച്ചക്കറിക്കടയിലുമെത്തി ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും, ഇയാളുമായുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price