Pudukad News
Pudukad News

ദേശീയ സംവാദ പരിപാടിയിൽ അശ്വതി വിബി പങ്കെടുക്കും


കേന്ദ്രപഞ്ചായത്തിരാജ് മന്ത്രാലയം രൂപവല്‍ക്കരിച്ച അഡൈ്വസറി കമ്മിറ്റി മൈസൂരില്‍ സംഘടിപ്പിക്കുന്ന സംവാദത്തിലേക്ക് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബിയെ തെരഞ്ഞെടുത്തു.23, 24 തിയതികളില്‍ മൈസൂര്‍ അബ്ദുള്‍ നസീര്‍ സാബ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്‍റ്് ആന്‍ഡ് പഞ്ചായത്തിരാജില്‍ നടക്കുന്ന വനിത പ്രസിഡന്‍റുമാരുടെ സംവാദത്തിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട മൂന്നു പഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ ഒരാളാണ് അശ്വതി വിബി.ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് പി.ശ്രുതി, കക്കോടി പഞ്ചായത്ത് പ്രസിഡന്‍റ്് കെ.പി. ഷീബ എന്നിവരാണ് മറ്റു രണ്ടുപേര്‍. രണ്ടു മാസം മുമ്ബ് ഡല്‍ഹയില്‍ നടന്ന അന്തര്‍ദേശീയ ജല ഉച്ചകോടിയില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ അശ്വതി വിബി പങ്കെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price