കണക്കിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ


കണക്കിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ.ചാവക്കാട് സ്വദേശി തുപ്പത്ത് വീട്ടിൽ സന്ദീപിനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ്   ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും  മറ്റും അഡ്വാൻസായി കസ്റ്റമേഴ്സ്  നൽകുന്ന തുക  രശീതിയിൽ കൃത്രിമം കാട്ടി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.ലോഡ്ജ് ഉടമയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


 

Post a Comment

0 Comments