തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി;കളക്ട്രേറ്റിൽ യോഗം ചേർന്നു


തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് കെ.കെ രാമചന്ദ്രൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം ടി. മുരളി, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരി, വിവിധ പാടശേഖരസമിതി ഭാരവാഹികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിലവിൽ 500 എച്ച്. പി മോട്ടർ പ്രവർത്തിപ്പിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. നാല് മോട്ടറുകളിൽ മൂന്ന് മോട്ടോറുകൾ ഒരേ സമയം പ്രവർത്തിപ്പിക്കുന്നതിനും ഒരെണ്ണം സ്റ്റാൻഡ് ബൈയായി നിലനിർത്താനും  തീരുമാനിച്ചു. നിലവിൽ രണ്ട് മോട്ടറുകൾ  ദിവസം 12 മണിക്കൂർ പ്രവർത്തിപ്പിച്ചിരുന്നത് 18 മണിക്കൂറായി സമയ ദൈർഘ്യം കൂട്ടും.  പദ്ധതി വിഭാവനം ചെയ്ത തരത്തിൽ പ്രയോജനപ്പെടുത്തുന്നതിനായി ട്രാൻസ്ഫോമർ അടക്കമുള്ള നവീകരണ പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതിയുടെ ഭാഗമായി ഇറിഗേഷൻ കനാലിൽ ആവശ്യമായ ഇടങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തും. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ മോണിറ്ററി ങ് കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കും. ഇതിനായി നേരത്തെ രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റി രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കാൻ നിർദേശിച്ചു.

Post a Comment

0 Comments