മറ്റത്തൂര്‍ പഞ്ചായത്തിലെ മുരുക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണം വൈകുന്നുന്നതായി പരാതി


കടപ്പാട്- ലോനപ്പന്‍ കടമ്പോട്‌


കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ജീ​ര്‍ണി​ച്ചു​ന​ശി​ക്കു​ന്ന മു​രു​ക്കു​ങ്ങ​ല്‍ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി വൈ​കു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മു​രി​ക്കു​ങ്ങ​ല്‍ ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വും ജ​ല​സേ​ച​ന​സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് 1998-99 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കി​യ​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​ക്ക് തു​ട​ക്ക​ത്തി​ല്‍ 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍ഡി​ല്‍ പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ഈ ​പ​ദ്ധ​തി​ക്കാ​യി 14ാം വാ​ര്‍ഡി​ലെ കോ​ടാ​ലി പാ​ട​ശേ​ഖ​ര​ത്തോ​ടു ചേ​ര്‍ന്ന് വെ​ള്ളി​ക്കു​ളം വ​ലി​യ​തോ​ടി​ന്റെ ക​ര​യി​ലാ​ണ് പ​മ്പു​ഹൗ​സും കു​ള​വും നി​ര്‍മി​ച്ച​ത്. വേ​ന​ലി​ല്‍ ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഇ​വി​ടെ കു​ള​വും പ​മ്പു​ഹൗ​സും നി​ർ​മി​ച്ച​ത്. മു​രി​ക്കു​ങ്ങ​ല്‍ ഗ്രാ​മ​മ​ന്ദി​ര​ത്തി​നു സ​മീ​പം ജ​ല​സം​ഭ​ര​ണി​യും നി​ര്‍മി​ച്ചു. എ​ന്നാ​ല്‍ പൈ​പ്പ് ലൈ​നി​ന്റെ പ​ണി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി തു​ട​ങ്ങാ​ന്‍ വൈ​കി.

പ​ദ്ധ​തി​ക്കാ​യി വാ​ങ്ങി​യ പൈ​പ്പു​ക​ള്‍ വ​ര്‍ഷ​ങ്ങ​ളോ​ളം വെ​യി​ലും മ​ഴ​യു​മേ​റ്റ് കി​ട​ന്നു. പി​ന്നീ​ട് പൈ​പ്പ് ലൈ​നി​ന്റെ പ​ണി പൂ​ര്‍ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ചോ​ര്‍ച്ച മൂ​ലം പ്ര​വ​ര്‍ത്ത​നം സ്തം​ഭി​ച്ചു. വ​ര്‍ഷ​ങ്ങ​ളോ​ളം പ്ര​വ​ര്‍ത്ത​ന​മി​ല്ലാ​തെ കി​ട​ന്ന​തി​ന്റെ ഫ​ല​മാ​യി പ​മ്പു​ഹൗ​സി​ന്റെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണും മോ​ട്ടോ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും തു​രു​മ്പെ​ടു​ത്തും ന​ശി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍.

പ​ദ്ധ​തി പു​ന​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ ആ​ന്റു ചെ​മ്മി​ഞ്ചേ​രി. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സി​ലും ഇ​ദ്ദേ​ഹം നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക ഫ​ണ്ടോ ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ വി​ഹി​ത​മോ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ് അ​ധി​കൃ​ത​രി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ പു​ന​രു​ദ്ധാ​ര​ണം ത​ന​ത് വ​ര്‍ഷ​ത്തെ ഗ്രാ​മ​സ​ഭ നി​ർ​ദേ​ശ​മാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് അ​ധി​ക​മാ​യി വേ​ണ്ടി വ​രു​ന്ന ഫ​ണ്ടി​നാ​യി ജി​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും രേ​ഖാ​മൂ​ലം ന​ല്‍കി​യ മ​റു​പ​ടി​യി​ല്‍ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണെ​ന്ന് ആ​ന്റു ചെ​മ്മി​ഞ്ചേ​രി പ​റ​ഞ്ഞു.

കടപ്പാട്- ലോനപ്പന്‍ കടമ്പോട്‌


Post a Comment

0 Comments