മലയോര ഹൈവേ നിർമാണം : കലക്ടറേറ്റിൽ യോഗം ചേർന്നു


മലയോര ഹൈവേ നിർമാണത്തിനായി വനഭൂമി ഏറ്റെടുക്കുന്നതിനു പകരമായി വനംവകുപ്പിന് റവന്യൂ ഭൂമി നൽകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം  കലക്ടറേറ്റിൽ ചേർന്നു. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം ചേർന്ന യോഗത്തിൽ എ.ഡി.എം പി. മുരളി, ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശ്വരൻ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, ഡെപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, എൽ.ആർ തഹസിൽദാർമാരായ ആന്റോ ജേക്കബ് (ചാലക്കുടി ), സി.പി. ശ്രീകല (ചാവക്കാട് ), എൻ. ജയന്തി (മുകുന്ദപുരം ), കെ.എം. ഷർമിള (കിഫ്‌ബി സ്പെഷ്യൽ തഹസിൽദാർ  ഓഫിസ്), കെ.യു. ജയകൃഷ്ണൻ (ഡി.എഫ്.ഒ ഓഫിസ് തൃശൂർ ) എന്നിവർ പങ്കെടുത്തു. മലയോര ഹൈവേ നഷ്ടപരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കണ്ടെത്തുന്നതിനായി ഈ മാസം 19 ന് സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

Post a Comment

0 Comments