Pudukad News
Pudukad News

നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു


നടന്‍ ഡൽഹി ഗണേഷ് അന്തരിച്ചു.80 വയസായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ശനിയാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1964-1974 കാലയളവില്‍ ഇന്ത്യൻ എയർ ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു ഡല്‍ഹി ഗണേഷ്. കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചത്. തുടർന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്ബരകളിലും വേഷമിട്ടു. സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകള്‍ (1989), മാക്കേല്‍ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) എന്നിവ ശ്രദ്ധേയമായചിത്രങ്ങളാണ്. ഇന്ത്യൻ 2വിലാണ് ഒടുവില്‍ വേഷമിട്ടത്.തമിഴിന് പുറമേ മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിട്ടുണ്ട് അദ്ദേഹം. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ദല്‍ഹി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. തെലുങ്കില്‍ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയില്‍ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.മഴലൈ പട്ടാളം എന്ന ചിത്രത്തില്‍ കന്നഡ നടൻ വിഷ്ണു വർധന് ശബ്ദം നല്‍കിയത് ഡല്‍ഹി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴില്‍ ശബ്ദമായത് ഡല്‍ഹി ഗണേഷായിരുന്നു.1979-ല്‍ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ല്‍ കലൈമാമണി പുരസ്കാരവും ഡല്‍ഹി ഗണേഷ് സ്വന്തമാക്കി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price