സിപിഎം അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സെക്രട്ടറിയായി പി.കെ.വിനോദിനെ തിരഞ്ഞെടുത്തു


ചാലക്കുടിയിൽ നിന്ന് മണ്ണംപേട്ട, വട്ടാണാത്ര, പച്ചളിപ്പുറം വഴി വെള്ളാനിക്കോടിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനസ്ഥാപിക്കണമെന്ന്  സിപിഎം അളഗപ്പനഗർ ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയം വഴി സർക്കാരിനോടാവശ്യപ്പെട്ടു. പൂക്കോട് നടന്ന സമ്മേളനം  ജില്ലാ കമ്മറ്റിയംഗം എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി വി ഗോപിനാഥൻ, എ ഉഷാദേവി, കെ കെ ഗോഖലെ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ജില്ലാ  കമ്മിറ്റിയംഗം  ടി എ രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ കെ അനൂപ്, എ വി ചന്ദ്രൻ, എ ജി രാധാമണി, സോജൻ ജോസഫ് എന്നിവർ സംസാരിച്ചു. പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി പി കെ വിനോദിനെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments