Pudukad News
Pudukad News

കുപ്രസിദ്ധ ഗുണ്ടക്കെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി


കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി നഗർ സ്വദേശി ചക്കനാത്ത്  വീട്ടില്‍ വൈഷണവിനെ (26) കാപ്പ ചുമത്തി തടങ്കലിലാക്കി.  മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല്  വധശ്രമക്കേസ്സുകള്‍, കവര്‍ച്ച  തുടങ്ങി പത്തോളം കേസ്സുകളില്‍ പ്രതിയാണ്.   ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന് ശ്രമിച്ചു വരുന്നതിനിടെയാണ് കാപ്പ ചുമത്തിയത്.  തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മ്മ നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ആണ്  6 മാസത്തേക്ക് തടങ്കല്‍   ഉത്തരവ് പുറപ്പെടുവിച്ചത്. കൈപ്പമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  മുഹമ്മദ് റാഫി ചേനകപറമ്പില്‍, ഷിജു  എന്നിവര്‍  കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price