മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു. ഇത്തവണ പഞ്ചായത്ത് നന്തിക്കര സെന്ററിൽ ഒരുക്കുന്ന ഓപ്പൺ ജിം വിത്ത് സ്‌നേഹാരാമം ഒരുക്കൽ പദ്ധതിക്ക് പുറമെ സ്കൂളുകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലും സ്നേഹാരാമം ഒരുക്കും.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന ഹരിതസഭ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ അധ്യക്ഷയായി. രാധ വിശ്വഭരൻ, ജി.സബിത, എം കെ വിജയൻ, ശ്രീധ പ്രിയേഷ് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ നിർദ്ദേശങ്ങളും, പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.മികച്ച
വിഷയാവതരണത്തിനുള്ള സമ്മാനം ജി വി എച്ച് എസ് എസ് നന്തിക്കരയും മികച്ച ടീം ആയി എ എൽ പി എസ് ആലത്തൂരും മികച്ച അവതരണത്തിന് എൽ പി സ്കൂൾ പോങ്കോത്രയിലെ പി എസ് നേഹയും മികവ് പുലർത്തിയ അധ്യാപകക്കുള്ള സമ്മാനം പിവിഎച്ച് എസ് എസ് പറപ്പൂക്കരയിലെ കെ എസ് സിമിതയും മികച്ച പോസ്റ്ററിനുള്ള സമ്മാനം പോങ്കോത്ര എൽ പി സ്കൂളും കരസ്ഥമാക്കി.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ