പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ഡിസംബർ ഏഴിന് തുടക്കമാകും. വൈകീട്ട് മൂന്നിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജന്‍ മുഖ്യാതിഥിയാകും.
പുതുക്കാട് മണ്ഡലത്തിലെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മിനി സിവില്‍ സ്റ്റേഷന് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിന്റെ സംഘാടക സമിതിയോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്നു. കെ.കെ. രാമചന്ദ്രൻ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
എം.ആർ രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എം. ബാബുരാജ്,ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരൻ, അശ്വതി വിബി,ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുള്ളിക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
0 Comments