Pudukad News
Pudukad News

മറ്റത്തൂര്‍ മൂന്നുമുറി ശാന്തി ഭവനിലെ അമ്മമാര്‍ക്കൊപ്പം വയോജനദനം അവിസ്മരണിയമാക്കി ചെമ്പുച്ചിറ ഗവ. ഹയയര്‍സെക്കന്ററി സ്‌കൂള്‍



ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സ്മരണാര്‍ത്ഥം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മൂന്നുമുറിയില്‍ സ്ഥിതി ചെയ്യുന്ന ശാന്തി ഭവന്‍ വയോജനമന്ദിരം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ അമ്മമാരോടൊപ്പം അല്പസമയം  ചെല വിടുകയും വിദ്യാര്‍ത്ഥികള്‍ മന്ദിരത്തിന്റെ പരിസരം ശുചിയാക്കി നല്‍കുകയുെ ചെയ്തു.
ശാന്തി ഭവനിലെ 18 അമ്മമാര്‍ക്കായി കേഡറ്റുകള്‍ സമാഹരിച്ച ഉടുപ്പ്,തലയിണ കവര്‍, സോപ്പ്,സോപ്പുപൊടി, ഫ്‌ലോര്‍ ക്ലീനര്‍, തുടങ്ങിയവ വെള്ളികുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓ കൃഷ്ണനും കേഡറ്റുകളും ചേര്‍ന്ന് ശാന്തിഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കൊച്ചുറാണിക്ക് കൈമാറി. എസ് എച്ച് ഒ കൃഷ്ണന്‍  വയോജന ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടെയും സന്ദേശം നല്‍കി സംസാരിക്കുകയും വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.

ചെമ്പുചിറ  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച് എം ഇന്‍ ചാര്‍ജ് ഗീത ടീച്ചര്‍, ശാന്തിഭവനിലെ സിസ്റ്റര്‍ ഷാന്റി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശ്രീ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
എസ് എം സി ചെയര്‍മാന്‍ ഷിജു, എം പി ടി എ പ്രസിഡന്റ് ശ്രീമതി സോണിയ, അധ്യാപകരായ സുനിതാ ദേവി,സന്ധ്യ, വിനിത, നിതീഷ് ,അനുഷ, ലിഷ രമ്യ, രമ്യ ജിത്ത്, വില്‍സി,  എസ് പി സി പി ടി എ അംഗങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 


 സി പി ഓ അജിത ടീച്ചര്‍  സ്വാഗതം ആശംസിച്ചു. എ സി പി ഓ വിസ്മി ടീച്ചര്‍ നന്ദി അറിയിച്ചു സംസാരിച്ചു.

അമ്മമാര്‍ തങ്ങളുടെ സ്‌നേഹം പാട്ടുപാടിയും,  അനുഭവങ്ങള്‍ പങ്കിട്ടും വിദ്യാര്‍ത്ഥികളെ അറിയിച്ചു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price